K M Shaji | കെഎം ഷാജിയെ അയോഗ്യനാക്കികൊണ്ടുള്ള വിധി വീണ്ടും ശരി വച്ചിരിക്കുകയാണ് ഹൈക്കോടതി

2018-12-20 25

കെഎം ഷാജിയെ അയോഗ്യനാക്കികൊണ്ടുള്ള വിധി വീണ്ടും ശരി വച്ചിരിക്കുകയാണ് ഹൈക്കോടതി. സിപിഎം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാം ഉത്തരവ്. ആദ്യ ഉത്തരവ് പോലെ ആറു വർഷത്തേക്കാണ് കെഎം ഷാജിയുടെ അയോഗ്യത. എംവി നികേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നേരത്തെ ആറു വർഷത്തേക്ക് കെഎം ഷാജിയെ അയോഗ്യനാക്കിയിരുന്നു. എന്നാൽ ഒരു സിപിഎം പ്രവർത്തകനാണ് വർഗീയ പരാമർശമുള്ള നോട്ടീസ് പോലീസ് സ്റ്റേഷനിലെത്തിച്ചത് എന്ന് കാണിച്ച് തെളിവുസഹിതം ഷാജി ഹർജി നൽകുകയായിരുന്നു. എന്നാൽ രണ്ടാം ഹർജിയിലും ഷാജി അയോഗ്യൻ എന്ന് ശരി വച്ചിരിക്കുകയാണ് ഹൈക്കോടതി.

Videos similaires